2014, ജനുവരി 1, ബുധനാഴ്‌ച

WISDOM. GLOBAL.ISLAMIC. MISSION(2014 May -2015 February)

WISDOM. GLOBAL.ISLAMIC. MISSION(2014  May -2015 February)  ''ഇന്‍ഷാ അല്ലാഹ്'' 11/05/2014 ഞായറാഴ്ച     കോഴിക്കോട് കടപ്പുറത്ത് വെച്ച്...... ബഹു:ഫൈസല്‍ ബിന്‍ മുസൈദ്‌ ബിന്‍ സൗദ് ബിന്‍ അബ്ദുല്‍ അസീസ്‌ അല്‍ സൗദ് (സൌദി രാജകുമാരന്‍)  ഉദ്ഘാടനം ചെയ്യുന്നു... പങ്കെടുക്കുന്നവര്‍: കേരളത്തിലെ മന്ത്രിമാര്‍, സാമൂഹിക പ്രവര്‍ത്തകര്‍, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള പണ്ഡിതന്മാരെ കൂടാതെ...ബഹു:പി എന്‍ അബ്ദുലത്തീഫ് മദനി,കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, ഹുസൈന്‍ സലഫി,      മുജാഹിദ് ബാലുശ്ശേരി,ഫൈസല്‍ മൌലവി,      ഹാരിസ് ബിന്‍ സലിം, ടി കെ അഷറഫ്.....      തല്‍സമയം:     മലയാളം    ഇസ്ലാമിക്‌ ക്ലാസ്സ്‌റൂമിലും...   ...  സലഫി വോയിസ്‌ റേഡിയോയിലും   ....     ഏവര്‍ക്കും സ്വാഗതം.....
((( LIVE STREAM )))

MALAYALAM ISLAMIC CLASS ROOM { MICR }




 പ്രവാചക കാലഘട്ടത്തോടെ തന്നെ കേരളത്തില്‍ ഇസ്‌ലാമിന്‍റെ സന്ദേശം എത്തിച്ചേര്‍ന്നിട്ടുണ്ടെന്നതിന് ചരിത്രം സാക്ഷിയാണ്. ഏതൊരു സമൂഹത്തിലും വന്നു ഭവിച്ചപോലെ ഇസ്‌ലാമിക സമൂഹത്തിലും അപചയങ്ങള്‍ സംഭവിച്ചിട്ടുണ്ട്. യഥാസ്ഥിതിയില്‍ എത്തിക്കാന്‍ പരിഷ്ക്കരണശ്രമങ്ങളും നവോത്ഥാന സംരംഭങ്ങളും ഉണ്ടായിട്ടുമുണ്ട്. പ്രമാണങ്ങളില്‍ അണുവിട ചലിക്കാതെ, ഇതര മതങ്ങളുടെ കാര്യത്തില്‍ ഇസ്‌ലാം കണിശമായി നിഷ്കര്‍ഷിച്ച ബഹുമാനം നിലനിര്‍ത്തികൊണ്ട്, കാലോചിതമായി നടത്തിവന്നിട്ടുള്ള കേരളത്തിലെ മാത്രകാ പ്രബോധന സംരംഭങ്ങള്‍ എന്നും ലോകം ആദരപൂര്‍വം നെഞ്ചറ്റിയതാണ്. പ്രസ്തുത പ്രബോധനസംരംഭങ്ങളുടെ തുടര്‍ച്ചയാണ് 'വിസ്ഡം-ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്‍. 

      ശാസ്ത്ര സാങ്കേതിക സംവിധാനങ്ങളും മന:ശാസ്ത്ര-മാനവിക പഠനങ്ങളും എങ്ങിനെ വ്യവസ്ഥാപിതമായി നന്മയുടെ മാര്‍ഗത്തില്‍ ഉപയോഗപ്പെടുത്താമെന്നും, ധര്‍മവീഥിയില്‍ ഉള്‍പ്പെടുത്താമെന്നുമുള്ള ചോദ്യത്തിന്‍റെ ഉത്തരം കൂടിയാണ് 'വിസ്ഡം'. 

       'വിസ്ഡം' ഒരു സ്വപ്നമാണ്. മൗലികമായി ഒരേ ആദര്‍ശത്തിനുവേണ്ടി പ്രയത്നിക്കുന്ന  അനവധി നിരവധി കൂട്ടായ്മകളെ അടുത്തറിയാനും യോജിപ്പിന്‍റെ മേഖലകളെ കണ്ടെത്താനും സ്വയം നവീകരിക്കാനും ഗുണപരമായ ചലനങ്ങളില്‍ ഭാഗവക്കാവാനും കഴിയുമെന്ന വിശാലമായ സ്വപ്നം. 

     'വിസ്ഡം' ഒരു തിരിച്ചറിവാണ്. സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കുവേണ്ടി കൊന്നും കൊലവിളിച്ചും തമ്മില്‍തല്ലുന്ന സംഘടനകള്‍ക്കും സംഘാംഗങ്ങള്‍ക്കും നേര്‍വഴി കാട്ടി, പ്രമാണബദ്ധമായ പ്രബോധനം ലോകത്ത് സാധ്യമാണെന്ന ഗുണകാംക്ഷാനിര്‍ഭരമായ തിരിച്ചറിവ്. 

      'വിസ്ഡം' ഒരു പഠനമാണ്. തേന്‍വയമ്പോടുകൂടെ മാതാപിതാക്കള്‍ ചുണ്ടില്‍വച്ചു തന്ന ആദര്‍ശ വിവരങ്ങള്‍ക്കപ്പുറം ഇടം വലം നോക്കാതെ ജീവിച്ചുതുടങ്ങിയ ഒരു തലമുറയെ വിജ്ഞാനവിസ്ഫോടനക്കലത്തെ വിവരവേഗതക്കൊപ്പം ഓടിയെത്താന്‍ പ്രാപ്തമാക്കുന്ന പഠനസംരംഭം. 

      'വിസ്ഡം' ഒരു പ്രതീക്ഷയാണ്. ആള്‍ദൈവങ്ങള്‍ക്കും ആള്‍ത്താരകള്‍ക്കും ആല്‍ത്തറകള്‍ക്കും മുമ്പില്‍ സാഷ്ടാംഗം പ്രണമിക്കുന്ന, ദര്‍ഗകള്‍ക്കും ഖബറുകള്‍ക്കും പ്രതിമകള്‍ക്കും ദുരിതമകറ്റാന്‍ കഴിയുമെന്ന് വിശ്വസിക്കുന്ന, പാതിരിക്കും പൂജാരിക്കും പുരോഹിതനും ദിവ്യത്വം കല്‍പ്പിക്കുന്ന, ബാബമാര്‍ക്കും ബാവമാര്‍ക്കും ബീവിമാര്‍ക്കും സര്‍വസ്വവും സമര്‍പ്പിക്കുന്ന ദുര്‍ബല വിശ്വാസികളെ സ്രഷ്ടാവിന്‍റെ മഹിതദര്‍ശനത്തിലേക്ക് തിരികെ കൊണ്ടുവന്ന്‌ അവനു മാത്രം ആരാധനകളര്‍പ്പിക്കുന്ന കരുത്തുറ്റ വിശ്വാസിയായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയുമെന്ന പ്രതീക്ഷ. 

      'വിസ്ഡം' ഒരു സഹായസ്തനമാണ്. അശരണരേയും ആലംബഹീനരെയും, രോഗങ്ങളും പരീക്ഷണങ്ങളും കൊണ്ട് തീക്ഷ്ണമായ ജീവിത യാഥാര്‍ത്യങ്ങള്‍ക്കു മുമ്പില്‍ വാടികരിഞ്ഞുപോയവരെയും കണ്ടെത്തി, ഉദാരമനസ്കാരുടെ സഹായത്തോടെ മനസ്സിനും ജീവിതത്തിനും പുതുവെളിച്ചം നല്‍കാനുള്ള സഹായസംരംഭം. 

     അതെ 'വിസ്ഡം'  മാറ്റത്തിനുവേണ്ടിയുള്ള കുതിച്ചുചാട്ടമാണ്. ധാര്‍മികമായ, മൂല്യാധിഷ്ട്ടിതമായ, കാലോചിതമായ, ഗുണകാംക്ഷാനിര്‍ഭരമായ, ലോകനിലവാരമുള്ള മാറ്റം. സ്വന്തത്തില്‍ നിന്നും തുടങ്ങി കുടുംബത്തെയും സമുദായത്തെയും സമൂഹത്തെയും രാജ്യത്തും ലോകത്തും ജീവിച്ചുവരുന്ന സകല മനുഷ്യരെയും ആപാദചൂഡം പരിഷ്കരിക്കുന്ന ഗുണപരമായ മാറ്റം. 

     ഈ മാറ്റത്തിനുവേണ്ടിയുള്ള ആഹ്വാനത്തിന് സ്രഷ്ടാവ്  അനുഗ്രഹിച്ചാല്‍ ഇന്ന്  2014 മെയ് 11 വൈകു: 4 മണിക്ക് നാം കോഴിക്കോട് കടപ്പുറത്ത് ഒത്തുചേരുകയാണ്. പ്രതീക്ഷകള്‍ക്ക് തിരികൊളുത്താന്‍, സൗഹ്രദത്തിന്‍റെ പുതിയ മേച്ചില്‍പുറങ്ങള്‍ കാണാന്‍, സര്‍വ്വോപരി സ്രഷ്ടാവിന്‍റെ അന്യൂനദര്‍ശനം ലോകത്ത് പരിചയപ്പെടുത്താനുള്ള ബ്രഹദ് പദ്ധതികള്‍ക്ക് തുടക്കം കുറിക്കാന്‍... 

     വരിക, സുഹൃത്തുക്കളോടൊപ്പം. ഈ സ്വപ്ന സംരംഭത്തില്‍ പങ്കാളികളാവുക. പുതിയ പ്രബോധന സംരംഭത്തെ അടുത്തറിയുക. മാറുക; മാറ്റത്തിന് സാക്ഷി നില്‍ക്കുക. നാഥന്‍ അനുഗ്രഹിക്കട്ടെ. (ആമീന്‍) 




















 








അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ